ധനുഷിന്റെ കൂടെ കട്ടക്ക് ഡാന്‍സ് ചെയ്ത് സായ് പല്ലവി; മാരി 2ലെ ‘റൗഡി ബേബി’ വീഡിയോ സോംഗ് പുറത്ത്

single-img
4 January 2019

ധനുഷിന്റെ മാസ് നായക വേഷമായ മാരിയുടെ രണ്ടാം വരവില്‍ കൗതുകം പകരുന്നൊരു നായികാ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ‘അറാത് ആനന്ദി’ എന്ന ഓട്ടോഡ്രൈവറാണ് ചിത്രത്തില്‍ സായ്‌യുടെ കഥാപാത്രം. മാരി 2 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ സിനിമയിലെ ആദ്യ വീഡിയോ ഗാനം യൂട്യൂബില്‍ ട്രെന്റിങ് ആവുകയാണ്.

മാരി 2ല്‍ ഒരു ഡാന്‍സര്‍ എന്ന നിലയിലുള്ള സായ് പല്ലവിയുടെ പ്രാഗത്ഭ്യത്തെയും സംവിധായകന്‍ ബാലാജി മോഹന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ധനുഷും ധീയും ചേര്‍ന്ന് ആലപിച്ച ഗാനം എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്. ധനുഷ്, സായ് പല്ലവി എന്നിവരുടെ നൃത്ത രംഗങ്ങള്‍ തന്നെയാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ധനുഷിനൊപ്പം മികച്ച രീതിയില്‍ തന്നെ ചുവട് വച്ച് ഗാനത്തിന്റെ ആവേശം കൂട്ടാനും സായിക്ക് സാധിച്ചു. പ്രഭുദേവയാണ് നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത ‘ദിയ’ എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും ‘പ്രേമ’ത്തിലൂടെ സായ് പല്ലവി തമിഴ്‌നാട്ടില്‍ സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് മങ്ങലേറ്റില്ല.