റഫാല്‍ വിവാദം: പ്രധാനമന്ത്രിയെ ‘കുടുക്കുന്ന’ ചോദ്യങ്ങളുമായി രാഹുല്‍

single-img
4 January 2019

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാത്രമാണ് ആരോപണമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇപ്പോഴത്തെയോ മുമ്പത്തെയോ പ്രതിരോധ മന്ത്രിമാരെ താന്‍ കുറ്റപ്പെടുത്തില്ല. പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണു ചെയ്യുന്നത്.

വിമാനത്തിന്റെ വിലയല്ല ഉന്നയിക്കുന്ന പ്രശ്‌നം. അനില്‍ അംബാനി എങ്ങനെയാണു കരാറിന്റെ ഭാഗമായതെന്നാണു ചോദ്യമെന്നും പാര്‍ലമെന്റില്‍ രാഹുല്‍ പറഞ്ഞു. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണം. റഫാല്‍ ഇടപാട് രാജ്യാന്തര കടക്കാരനായ ‘സുഹൃത്തിനു’ നല്‍കുക വഴി മോദി ദേശസുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചു.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ സ്വീഡിഷ്‌ െടലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത് ഉദ്ധരിച്ചാണ് രാഹുലിന്റെ ആവശ്യം. റാഫേലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

റാഫേല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് മോദി മറുടി പറയുന്നില്ലന്ന്. ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കിയത് ആര്?, അനില്‍ അംബാനിക്ക് കരാര്‍ എങ്ങനെ കിട്ടി?, പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ മറികടന്ന് തീരുമാനം എടുത്തത് എന്തിന്?, റഫാല്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയെ കുറിച്ചുള്ള നിബന്ധന എന്തിന് ഒഴിവാക്കി?, വിമാനം ലഭിക്കാനുള്ള നടപടി വൈകിപ്പിച്ചത് ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെ ബാധിച്ചില്ലേ? എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.