പത്ത് ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് അധിക നികുതി നല്‍കണം

single-img
4 January 2019

പത്തുലക്ഷം രൂപയ്ക്കു മുകളിലുള്ള പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ ഇനിമുതല്‍ കൂടുതല്‍ നികുതി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടിക്കു പുറമെ ഉറവിടത്തില്‍ നിന്ന് നികുതി(ടിസിഎസ്)ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് ആലോചിക്കുന്നതെന്ന് എക്കനോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിലയുടെ ഒരു ശതമാനം നികുതി അധികമായി ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മൊത്തം വിലയോട് ചേര്‍ത്ത് ഓട്ടോ ഡീലര്‍ വഴിയായിരിക്കും ഇത് സമാഹരിക്കുക.