നാലാം നിലയില്‍നിന്ന് വീണ ഒന്നര വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

single-img
4 January 2019

മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടാന്‍ ജനാല തുറന്ന കുട്ടിയുടെ മുത്തശ്ശി അടയ്ക്കാന്‍ മറന്നു. ഇതിനിടെ ഇവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസ്സുകാരിയായ കുഞ്ഞ് അബദ്ധത്തില്‍ ജനാലയിലൂടെ തെന്നി വീഴുകയായിരുന്നു.

എന്നാല്‍ കുഞ്ഞ് തൊട്ടടുത്ത് നിന്നിരുന്ന മരത്തിന് മുകളില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. ഉടനെ ആളുകള്‍ ഓടിയെത്തി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടി പെട്ടന്ന് വീഴുകയായിരുന്നുവെന്നും നോക്കി നിന്ന തങ്ങള്‍ ഓടിയെത്തുംമുമ്പ് വീണ് കഴിഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടി മരത്തിന് മുകളില്‍ തങ്ങിയതിനാല്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞുവെന്നും ബന്ധുക്കള്‍ പറഞ്ഞു.