സിപിഎം ചതിച്ചെന്ന് കരുതുന്നില്ല; വനിതാ മതില്‍ വിഭാഗീയത സൃഷ്ടിച്ചു; കാരണക്കാരില്‍ ചങ്ങനാശ്ശേരിക്കാരനുമെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
3 January 2019

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്‍വാതില്‍ വഴിയുള്ള ദര്‍ശനം ദുഖകരവും നിരാശാജനകവും ആണ്. ഇക്കാര്യത്തില്‍ സിപിഎം ചതിച്ചെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

വനിതാ മതില്‍ വിഭാഗീയത സൃഷ്ടിച്ചു. വിഭാഗീയതയ്ക്ക് കാരണക്കാര്‍ ചങ്ങനാശേരിക്കാരനും വലതു രാഷ് ട്രീയക്കാരുമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വനിതാ മതിലിനെ ജാതി മതിലെന്ന് വിമര്‍ശിച്ചത് അവരാണ്. ചിലര്‍ തമ്പ്രാക്കന്മാരും തങ്ങള്‍ അടിയാന്മാരുമായി കഴിയണമെന്ന് കരുതിയാല്‍ സാധ്യമല്ല.

സുകുമാരന്‍ നായരുടെ മനസ്സ് പ്രാകൃതവും വികൃതവുമാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചെകുത്താന്റെ ചിന്ത ഉള്ളവര്‍ക്കെ ജനങ്ങളെ ചെകുത്താനായി കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.