ഹര്‍ത്താല്‍ ദിനത്തില്‍ ഷൂട്ടിങ്ങ് മുടക്കാതെ സലിം കുമാര്‍; ബൈക്കില്‍ ലൊക്കേഷനിലേക്ക്; പിന്തുണയുമായി സോഷ്യല്‍ മീഡിയ

single-img
3 January 2019

ഹര്‍ത്താല്‍ ദിനത്തില്‍ മമ്മൂട്ടി ചിത്രമായ മധുരരാജയുടെ ലൊക്കേഷനിലേക്ക് ബൈക്കില്‍ യാത്ര ചെയ്ത്‌ നടന്‍ സലീം കുമാര്‍. ഇതിന്റെ ചിത്രം ഫെയ്സ്ബുക്കിലൂടെ സലീം കുമാര്‍ ആരാധകരുമായി പങ്കുവയ്ച്ചു.

”ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്’- എന്നാണ് സലീം ഫേസ്ബുക്കില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് അഭിവാദ്യങ്ങള്‍ അറിയിച്ചത്. ഇതുകൂടാതെ സമകാലിക സംഭവങ്ങളെ കൂട്ടിക്കലര്‍ത്തിയുള്ള ട്രോളുകളുമുണ്ട്.

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ നടന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.