ശബരിമല ഓർഡിനൻസിനായി കുഞ്ഞാലിക്കുട്ടി മോദിയെ കാണുമെന്ന് രാഹുൽ ഈശ്വർ

single-img
3 January 2019

ശബരിമലയിൽ യുവതീ പ്രവേശനത്തിനെതിരായി ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നരേന്ദ്രമോദിയെ കാണുമെന്ന് രാഹുൽ ഈശ്വർ. എല്ലായ്പ്പോഴും ശബരിമലയെ പിന്തുണയ്ക്കുന്നതിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിം ലീഗിനും ട്വീറ്റിലൂടെ രാഹുൽ നന്ദി പ്രകാശിപ്പിച്ചു. എന്നാൽ രാഹുൽ ഈശ്വറിന്റെ അവകാശവാദം കുഞ്ഞാലിക്കുട്ടിയോ മുസ്‌ലിം ലീഗ് നേതൃത്വമോ സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെയും പോലീസിന്റെയും ഒത്താശയോടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചെന്നും, മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചെന്നും രാഹുല്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച് വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹൂല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. 

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചു. പക്ഷേ, ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി നട അടച്ചു. ശുദ്ധികലശം ഉള്‍പ്പെടെ നടത്തി ആവശ്യമുള്ള പരിഹാരക്രിയകളും നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓര്‍മ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകള്‍ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.