‘ഞങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്’; വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പന്‍

single-img
2 January 2019

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് നായികയായിട്ടുള്ള സാനിയയുടെ വരവ്. പിന്നീട് ക്രിസ്മസ് റിലീസായി എത്തിയ പ്രേതം 2 വിലും ശ്രദ്ധേയമായ വേഷം സാനിയ ചെയ്തു. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ.

മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയാണ് സാനിയയുടെ പ്രണയ നായകന്‍. സാനിയ സിനിമയിലെത്തുന്നതും ഇതേ റിയാലിറ്റി ഷോയിലൂടെയാണ്. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈ വിസ്ലിങ് വുഡ്‌സ് ഇന്റര്‍നാഷണല്‍ മീഡിയ സ്‌കൂളില്‍ സംവിധാനം പഠിക്കുകയാണെന്നും സാനിയ വെളിപ്പെടുത്തി. നകുലിനൊപ്പമുള്ള ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും സാനിയ പറയുന്നു. അത് സ്‌കൂളില്‍ വെച്ച് തോന്നിയ ഒരു തമാശയായിരുന്നു. തന്റെ ആ പഴയ ക്രഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്ന രഹസ്യവും സാനിയ വെളിപ്പെടുത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സാനിയയുടെ അടുത്ത ചിത്രം ലൂസിഫറാണ്.