തന്ത്രിയുടെ കോന്തലയില്‍ തന്നെയാണു താക്കോലെന്ന് ഇന്നു മുഖ്യമന്ത്രിക്കു മനസിലായില്ലേ; പരിഹാസവുമായി രാഹുല്‍ ഈശ്വര്‍: വീഡിയോ
നട അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡിനോടോ സര്‍ക്കാരിനോടോ ആലോചിക്കേണ്ട ആവശ്യം തന്ത്രിക്കില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്ന് രാഹുല്‍ ഈശ്വര്‍. തന്ത്രിയുടെ കോന്തലയില്‍ തന്നെയാണു താക്കോലെന്ന് ഇന്നു മുഖ്യമന്ത്രിക്കു മനസിലായില്ലേ എന്നും രാഹുല്‍ ഫെയ്സ്ബുക് ലൈവില്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ശബരിമലയെ പിന്തുണച്ചു രംഗത്തെത്തിയ സാഹചര്യത്തിലാണു യുവതീപ്രവേശം നടന്നത്. രാത്രിയുടെ മറവില്‍ യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് എത്തുമ്പോള്‍, ചോദിച്ച ഭക്തരോട് ഇവര്‍ ട്രാന്സ്ജെന്ഡറുകളാണെന്നാണു മറുപടി കൊടുത്തതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു.
ശബരിമലയില്‍ മുഖ്യമന്ത്രിയും പൊലീസും നടത്തിയത് വളരെ തരംതാണ പ്രവൃത്തിയാണ്. ജനുവരി 22ന് കേസ് പരിഗണിക്കുമ്പോള്‍ ഇതു സര്‍ക്കാര്‍ ആയുധമാക്കിയേക്കാമെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകുമെന്നു രാഹുല്‍ വ്യക്തമാക്കുന്നു.