മരക്കുരിശും തോളിലേറ്റി നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തു; മോഡല്‍ അറസ്റ്റില്‍
1 January 2019
ബെല്‍ജിയം മോഡല്‍ വത്തിക്കാനില്‍ അറസ്റ്റില്‍. പ്ലേബോയ് മോഡലായ മരിസ പാപ്പനാണ് അറസ്റ്റിലായത്. സെന്റ് പീറ്റേഴ്സ് ബസിലക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്നയായി നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മരിസയുടെ ഫഌറ്റ് പരിശോധിച്ച പോലീസ് ഇവിടെ നിന്നും ഫോട്ടോ ഷൂട്ടിനുവേണ്ടി ഉപയോഗിച്ച മത ചിഹ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും വിവാദമായ ഫോട്ടോ ഷൂട്ടുകളുടെ പേരില്‍ മരിസ അറസ്റ്റിലായിട്ടുണ്ട്. 2017 ല്‍ ഈജിപ്തിലെ പുരാതനമായ കൊണാക്ക് ക്ഷേത്രത്തില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്തില്‍ ഇവര്‍ ജയിലിലായിരുന്നു.