നാളെ മുതൽ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

single-img
31 December 2018

മുംബൈ: 2019 ജനുവരി ഒന്നുമുതല്‍ മാഗ്നറ്റിക്ക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഡിസംബര്‍ 31മുതല്‍ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷ്ഠിത എടിഎം കാര്‍ഡുകള്‍ പൂര്‍ണ്ണമായും പണമിടപാടിന് ഉപയോഗിക്കാം. എന്നാല്‍ മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് ഇനിയും ലക്ഷക്കണക്കിന് ഇടപാടുകാര്‍ മാറിയിട്ടില്ല.

മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റി ഇടപാടുകാരുടെ സുരക്ഷയ്ക്കായി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത് റിസര്‍വ് ബാങ്കാണ്. 2015ല്‍ ആര്‍ബിഐ നല്‍കിയ നിര്‍ദേശം സമയബന്ധിതമായി ബാങ്കുകള്‍ നടപ്പാക്കാത്തത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.ഇപ്പോഴും ലക്ഷക്കണക്കിന് ഇടപാടുകാരുടെ കയ്യില്‍ പഴയ കാര്‍ഡാണുള്ളത്. റിസര്‍വ് ബാങ്ക് നിര്‍ദേശം അതേപടി നടപ്പിലായാല്‍ ഈ കാര്‍ഡുകളൊന്നും നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. ഇടപാടുകാരില്‍ പലര്‍ക്കും ഇക്കാര്യത്തെപറ്റി അറിയത്തുമില്ല. ഇപ്പോള്‍ തന്നെ പഴയ ഡെബിറ്റ് കാര്‍ഡുകള്‍ ചില എടിഎം മെഷീനുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

മിക്ക ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും നല്‍കിയിരിക്കുന്നത് മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകളാണ്. ഇവ മാറിനല്‍കിയിട്ടില്ല. ഈ കാര്‍ഡുകളെല്ലാം ഒറ്റയടിക്ക് ഉപയോഗശൂന്യമാക്കിയാല്‍ ജനം വലയും.