ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

single-img
30 December 2018

ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ചുവരെ നീട്ടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പമ്പ നിലയ്ക്കല്‍ സന്നിധാനം ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നീട്ടിയത്.

അതേസമയം, മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടക്കും. നാളെ പുലര്‍ച്ചെ മൂന്നിന് നട തുറന്ന ശേഷം 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജനുവരി പതിനാലിനാണ് മകരവിളക്ക്.