കാനം രാജേന്ദ്രനെ പരിഹസിച്ച് വി. എസ്

single-img
30 December 2018

വനിതാമതിൽ വിഷയത്തിൽ തനിക്കെതിരെ വിമർശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു മറുപടിയുമായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചു. തന്‍റെ പ്രസ്താവന വനിതാ മതിലിന് എതിരല്ല‍.

പുരുഷാധിപത്യത്തില്‍ നില്‍ക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് ബോധ്യപ്പെടുത്താനാണ് മതില്‍ എന്ന് വിഎസ് പറഞ്ഞു. കാനം ഇപ്പോഴും സിപിഐയിലാണെന്ന് തനിക്ക് ബോധ്യമുണ്ട്. ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിറകോട്ട് പോയി. മനസ്സില്‍ മതിലുള്ളതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ കാനം പിറകോട്ട് പോയതെന്നും വിഎസ് പരിഹസിച്ചു. 

വനിതാമതിലിന്റെ സംഘാടനത്തെ വിമർശിച്ച വിഎസിനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കുമെതിരെ കാനം രംഗത്തെത്തിയിരുന്നു. പാർട്ടിയും മുന്നണിയും ചേർന്നാണു വനിതാമതിൽ തീരുമാനം എടുത്തത്. വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നു വിശ്വസിക്കുന്നു എന്നുമാണു കാനം പറഞ്ഞത്.