കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

single-img
30 December 2018

ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

അതേസമയം, സാങ്കേതിക സര്‍വ്വകലാശാലയും എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയതായി ഇന്നലെ അറിയിച്ചിരുന്നു. ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍ വനിതാ മതിലിനായാണ് പരീക്ഷകള്‍ മാറ്റിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.