ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന്റെ നഗ്‌ന നടത്തം

single-img
30 December 2018

ദുബായില്‍ നിന്ന് ലഖ്‌നൗവിലേക്ക് വരികയായിരുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രക്കാരന്‍ വസ്ത്രമഴിച്ച് നഗ്‌നനായി നടന്നു. ശനിയാഴ്ചയായിരുന്നു സംഭവം. 150 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വസ്ത്രം പൂര്‍ണ്ണമായി അഴിച്ച ശേഷം ഇയാള്‍ വിമാനത്തിന്റെ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു.

ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ ബ്ലാങ്കറ്റ് കൊണ്ടുവന്ന് ഇയാളെ പുതപ്പിച്ചു. ശേഷം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ സീറ്റില്‍ ബന്ധിക്കുകയായിരുന്നു. ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.