ഏഴ് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്തു: ഒമ്പത് വയസ്സുകാരൻ അറസ്റ്റില്‍

single-img
30 December 2018

ഝാർഖണ്ഡിലെ സിങ്കബും ജില്ലയിലുള്ള ബാങ്ക്‌ബെരയിലാണ് സംഭവം. ഡിസംബര്‍ 13 നാണ് പെൺകുട്ടിയെ ഒമ്പത് വയസ്സുകാരൻ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പരാതി നൽകി.

കസ്റ്റഡിയിലെടുത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡിയിൽ വിട്ടതായി ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ റാണി അറിയിച്ചു. അതേസമയം പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കിയതായി  ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്  അലേക് രാജൻ പറഞ്ഞു.