വനിതാ മതില്‍ വര്‍ഗീയ മതില്‍ അല്ല; ബിഡിജെഎസില്‍ ഭിന്നതയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി

single-img
29 December 2018

വനിതാ മതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ ഭിന്നതയില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. വനിത മതിലില്‍ പങ്കെടുക്കണമെന്ന തീരുമാനം ബി.ഡി.ജെ.എസ് എടുത്തിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കുന്നവരെ വിലക്കില്ല. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും തുഷാര്‍ വ്യക്തമാക്കി.

വനിത മതില്‍ വര്‍ഗീയ മതിലാണെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണത്. ശബരിമല വിശ്വാസത്തിന് എതിരാണ് പരിപാടിയെന്ന് കരുതുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.