ഓൺലൈൻ ഓഫറുകള്‍ ഇനിയില്ല; ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

single-img
29 December 2018


രാജ്യത്തെ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം. സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ആമസോണിനേയും ഫ്‌ളിപ്പ് കാര്‍ട്ടിനേയും കാര്യമായി ബാധിക്കും. 2019 ഫെബ്രുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.


ഓണ്‍ലൈന്‍ വ്യാപാരം രാജ്യത്ത് തകൃതിയായി നടക്കുമ്പോള്‍ അത് രാജ്യത്തിന്റെ മൊത്തം വിപണിയെയും ബാധിക്കുന്നുണ്ട്. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ സൈറ്റുകള്‍ ഓഫറുകള്‍ നല്‍കുന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗാണ് ഉപഭോക്താക്കളും കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഇത്തരം ഓഫറുകള്‍ വിപണിയെ തകര്‍ക്കുന്നുവെന്നും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഓണ്‍ലൈന്‍ സൈറ്റുകളുടെ ഓഫര്‍ വില്‍പനയ്‌ക്കെതിരെ ചെറുകിട വില്‍പനക്കാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ചില്ലറ വ്യാപാര മേഖലയെ തകര്‍ക്കുകയാണെന്ന ഇവരുടെ പരാതിയിന്മേലാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.