മലിനജലം കൊണ്ട് പട്ടുദ്പാദനം; ഒരു കർഷകന്റെ വിജയഗാഥ

single-img
29 December 2018


ഇന്ത്യയിൽ ജലക്ഷാമം കൊണ്ട് ഏറ്റവും അധികം കഷ്ടപ്പെടുന്ന വിഭാഗമാണ് കർഷകർ. എന്നാല്‍ മലിന ജലം കൊണ്ട് കൃഷിചെയ്ത് നൂറുമേനി വിളവ് കൊയ്യുന്ന ഒരു കർഷകൻ ഉണ്ട് കർണാടകയിൽ. മലിനജലം  കൊണ്ട് മൾബറി കൃഷി ചെയ്താണ് മുനിരാജു എന്ന കർഷകൻ വ്യത്യസ്ഥനാകുന്നത്.  


മലിനജലം കൃഷിക്കായി ഉപയോഗിക്കുന്നത് പുതുമയല്ല. പക്ഷേ അത് മനുഷ്യന് തന്നെ ഏറെ ഹാനികരമാണ്. കാരണം മലിനജലത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും മറ്റും വലിയ തോതിലാണ് വിഷാംശം അടങ്ങിയിട്ടുള്ളത്. ഇത്തരത്തിൽ മനുഷ്യന് ദോഷം ചെയ്യാത്ത എന്തു കൃഷി ചെയ്യാം എന്ന അന്വേഷണത്തിനൊടുവിൽ മൾബറി കൃഷി എന്ന ആശയത്തിലേക്ക് മുനിരാജു എത്തിച്ചേർന്നു.

പട്ടണങ്ങളിൽ നിന്നും മഴക്കാലത്ത് എത്തുന്ന ജലം വലിയ കുഴികളിൽ മുനിരാജു സംഭരിക്കും. ഇതാണ് കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നത്. മൾബറി ഇലകളാണ് വിളവെടുക്കുന്നത്. മലിനജലം കൊണ്ട് കൃഷി ചെയ്യുന്നതിനാൽ നല്ല വിളവാണ് ലഭിക്കുന്നതെന്ന് മുനിരാജു പറയുന്നു.

ഇലകൾ പട്ടുനൂൽ ഉത്പാദന കേന്ദ്രങ്ങളിൽ വിൽക്കുന്നതിൽ നിന്നും നല്ല വരുമാനവും ലഭിക്കുന്നുണ്ട്. മനുഷ്യനും പ്രകൃതിക്കും ദോഷം ചെയ്യാതെ മലിനജലം കൊണ്ട് കൃഷിചെയ്യുന്ന മുനിരാജുവിന്റെ ആശയം പിന്തുടർന്ന പലരും മൾബറി കൃഷി രംഗത്തേക്ക് ഇറങ്ങുന്നുണ്ട്.