കൊല്ലത്ത് സി.പി.എം നേതാവിനെ കുത്തിക്കൊന്നു

single-img
29 December 2018

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു. പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനാണ് മരിച്ചത്. വ്യാജ മദ്യമാഫിയ സംഘത്തില്‍പെട്ട സുനിലാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ദേവദത്തനെ ആദ്യം തലയ്ക്ക് അടിക്കുകയും പിന്നീട് കുത്തുകയുമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഈ സ്ഥലത്ത് സി.പി.എമ്മും വ്യാജമദ്യ മാഫിയയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. എഴുകോണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.