ആകാശത്ത് 3 വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

single-img
29 December 2018

രാജ്യതലസ്ഥാനത്തിന്‍റെ വ്യോമയാന പരിധിയില്‍ വന്‍ ആകാശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മൂന്ന് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന വന്‍ദുരന്തമാണ് അവസാന നിമിഷത്തിലെ നിര്‍ദേശത്തില്‍ ഒഴിവായത്. ഡിസംബര്‍ 23ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ഇതില്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന ഡച്ച് വിമാനസർവീസായ കെ.എൽ.എം., തയ്‌വാനിൽനിന്നുള്ള ഇവ എയർ, യു.എസ്. ആസ്ഥാനമായ നാഷണൽ എയർലൈൻസ് എന്നിവരുടെ വിമാനങ്ങളാണ് പരസ്പരം പാലിക്കേണ്ട അകലം ലംഘിച്ച് അടുത്തടുത്തായി പറന്നത്.

നാഷണൽ എയർലൈൻസിന്റെ വിമാനം 31,000 അടി ഉയരത്തിലും ഇവ എയർലൈൻസിന്റെ വിമാനം 32,000 അടിയിലുമായി ആദ്യം പറന്നു. പിന്നാലെ 33,000 അടിയിൽ കെ.എൽ.എമ്മും എത്തി. എയർട്രാഫിക് കൺട്രോളറുടെ ഒന്നിലധികം മുന്നറിയിപ്പുകളിലൂടെയാണ് ഒടുവിൽ വലിയദുരന്തം ഒഴിവായത്.