വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റി

single-img
29 December 2018

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിനു നടത്താനിരുന്ന എന്‍ജിനീയറിംഗ് പരീക്ഷ മാറ്റിവച്ചു. ജനുവരി 14ലേക്കാണ് പരീക്ഷ മാറ്റിയത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്ന് സര്‍വകലാശാല അറിയിച്ചു.

എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31 നുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ വനിതാ മതിലിനായി ഉപയോഗിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി പിന്തുണയ്ക്കുന്ന രീതിയിലാണ് പുറത്ത് വരുന്നത്.

വനിതാ മതിലിനായി ആംബുലന്‍സുകള്‍ നല്‍കണമെന്ന് കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫിസറുടെ ഉത്തരവിട്ട നടപടിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം ധാരാളം ആളുകള്‍ കൂടുന്നിടത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ വിശദമാക്കി.