”ഭാവിയില്‍ വലിയ സ്റ്റാറായി തീരുമെന്ന് പറഞ്ഞ ആ യുവാവിനെ അന്ന് പലരും പരിഹസിച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബസ് ഡ്രൈവറുടെ മകന്‍ തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറായി മാറി”

single-img
28 December 2018

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സൂപ്പര്‍സ്റ്റാര്‍ നവീന്‍കുമാര്‍ എന്ന കെ.ജി.എഫ് നടനെക്കുറിച്ചുള്ള യഷ്അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന വീഡിയോയാണ്. തമിഴ് നടന്‍ വിശാലാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. കര്‍ണ്ണാടകയിലെ സാധാരണ ഒരു ബസ് ഡ്രൈവറുടെ മകനാണ് നവീന്‍ കുമാര്‍. താന്‍ ഭാവിയില്‍ വലിയ സ്റ്റാറായി തീരുമെന്ന് പറഞ്ഞ ആ യുവാവിനെ അന്ന് പലരും പരിഹസിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബസ് ഡ്രൈവറിന്റെ മകന്‍ തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ്.

നവീന്‍കുമാര്‍ എന്ന യഷ് നായകനായി അഭിനയിച്ച കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍ എന്ന ചിത്രം റിലീസായ് ആദ്യദിനങ്ങള്‍ക്കിടെ നൂറു കോടി ക്ലബില്‍ കയറിയിരിക്കുകയാണ്. 1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമാമോഹം കാരണം നവീന്‍ കുമാര്‍ പഠന ശേഷം നാടകത്തില്‍ ചേര്‍ന്നു. പിന്നീട് മെല്ലേ മെല്ലേ മിനി സ്‌ക്രീനിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു. 2007 ല്‍ ജമ്പട ഹുഡിയ എന്ന ഫീച്ചര്‍ ഫിലിമില്‍ സഹനടനായി യഷ് എന്ന പേരില്‍ ബിഗ്‌സ്‌ക്രീന്‍ അഭിനയം തുടങ്ങി. തൊട്ടടുത്ത വര്‍ഷം തന്നെ മോഗിന മനസുവിലൂടെയാണ് നായകനായി വെള്ളിത്തിരയില്‍ തിളങ്ങി. തന്റെ ആദ്യ ചിത്രത്തിലെ നായിക രാധിക പണ്ഡിറ്റ് ഇദ്ദേഹത്തിന്റെ ജീവിത സഖിയാവുകയും ചെയ്തു.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് ഏറെ പ്രതിസന്ധി തരണം ചെയ്താണ് റിലീസിനെത്തിയത്. 2018 ഡിസംബര്‍ 21 നായിരുന്നു കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍ റിലീസിനെത്തിയത്. തെന്നിന്ത്യന്‍ ഭാഷകളായ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, ഭാഷകളിലായി രാജ്യത്താകെ 1500 തീയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

എല്ലായിടത്തും നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹോംബാള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ശ്രീനിധി ഷെട്ടിയാണ് നായിക. അയ്യപ്പ, ബി സുരേഷ്, ശ്രീനിവാസ് മൂര്‍ത്തി, ആനന്ദ് നാഗ്, രൂപാരായ്യപ്പ, അച്യുത്കുമാര്‍, നാഗാഭരണ, ഹാരീഷ് റോയ്, ദിനേഷ് മംഗളൂര്‍ അശ്വത്, നീനാസം, അര്‍ച്ചന ജോയ്‌സ്, മാളവിക തുടങ്ങിയവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം തമന്നയും അതിഥി വേഷത്തിലെത്തുന്നുണ്ട്.