നിരാഹാരം കിടക്കുന്ന ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്: അങ്കലാപ്പിലായി ബിജെപി നേതാക്കള്‍

single-img
28 December 2018

ശബരിമലയില്‍ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റ് നടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നടത്തുന്ന ഉപവാസ സമരം 11 ദിവസം പിന്നിടുകയാണ്. ഇതിനിടയിലാണ് ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

രണ്ട് സത്രീകള്‍ മറഞ്ഞു നിന്ന് ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രന്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ശേഷം ഷാളുകൊണ്ട് മുഖം തുടക്കുന്നതും വീഡിയോയില്‍ കാണാം. ‘ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്’ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്.

ശോഭാ സുരേന്ദ്രന്‍ എനര്‍ജി ഡ്രിങ്‌സാണ് കുടിച്ചതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ശോഭാസുരേന്ദ്രനും ബി.ജെ.പി നേതൃത്വവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശോഭാസുരേന്ദ്രന്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത് വന്നത്.

ഇക്കഴിഞ്ഞ 3 മുതലാണ് ആചാരലംഘനത്തിനെതിരെ ബിജെപി ഉപവാസ സമരം പ്രഖ്യാപിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, മുന്‍ അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ എന്നിവരാണ് ശോഭാ സുരേന്ദ്രനു മുമ്പ് ഉപവാസസമരം നയിച്ചത്.

എന്നാലും ന്റെ ശോഭേച്ചി ലേശം ശങ്കരാടി ……….#ayyappasapam 😆😆😆

Posted by Binu Raj on Thursday, December 27, 2018