സത്യം പറഞ്ഞാല്‍ സംഘിയാകുമെങ്കില്‍ താന്‍ സംഘി തന്നെ; 2019ല്‍ മാത്രം അല്ല, 2024 ലും മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ലെന്നും സെന്‍കുമാര്‍

single-img
28 December 2018

തിരുവനന്തപുരം: സത്യം പറഞ്ഞാല്‍ സംഘിയാകുമെങ്കില്‍ താന്‍ സംഘിയെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നേരെത്തെയും പെങ്കടുത്തിട്ടുണ്ട്. അന്ന് ഇല്ലാത്ത അയിത്തം ഇപ്പോഴുണ്ടെങ്കില്‍ അത് മാറ്റാനാണ് പരിപാടിയില്‍ പെങ്കടുത്തതെന്നും ടി.പി സെന്‍കുമാര്‍ വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. അന്ന് ജേക്കബ് പുന്നൂസായിരുന്നു പൊലീസ് മേധാവി. തനിക്കെതിരെ ഇപ്പോള്‍ പല വ്യാജ ആരോപണങ്ങളും വരുന്നു.

2019ല്‍ മാത്രം അല്ല, 2024 ലും മോദി തന്നെ പ്രധാനമന്ത്രി ആകണമെന്നും സെന്‍കുമാര്‍ പറഞ്ഞു. മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി നടത്തിയ അയ്യപ്പ ജ്യോതി പരിപാടിയില്‍ സെന്‍കുമാര്‍ പെങ്കടുത്തിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുന്നതിനിടെയാണ് മുന്‍ ഡി.ജി.പിയുടെ വിശദീകരണം പുറത്ത് വന്നത്.