ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തെന്ന് വ്യാജപ്രചാരണം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

single-img
28 December 2018

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതായി വ്യാജ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവല്ല തിരുമൂലപുരം സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ജെ.ജയനാണ് അറസ്റ്റിലായത്. തിരുവല്ല ടൗണില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഋഷിരാജ് സിങ്ങിന്റെ പരാതിയിലാണ് അറസ്റ്റ്. മറ്റൊരാളിട്ട പോസ്റ്റ് വീണ്ടുമെടുത്ത് ഉപയോഗിക്കുകയാണ് ചെയ്തതെന്ന് ജയന്‍ പൊലീസിന് മൊഴി നല്‍കി. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.