ബിജെപിയോട് ‘ഗുഡ്‌ബൈ’ പറഞ്ഞ് പി.സി.ജോര്‍ജ്

single-img
28 December 2018

കൊച്ചി: ബി.ജെ.പിക്ക് മതേതര നിലപാടില്ലെന്ന് ജനപക്ഷ മുന്നണി നേതാവ് പി.സി ജോര്‍ജ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി പി.സി.ജോര്‍ജ് കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ കറുപ്പണിഞ്ഞ് ജോര്‍ജ് എത്തിയത് വാര്‍ത്തയായിരുന്നു.

ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പമാണ് താനെന്നും രാജഗോപാലിനെയും തന്നെയും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.