ഗ്രേറ്റ് ഫാദറിന് ശേഷം ‘പതിനെട്ടാം പടിയില്‍’ കിടിലന്‍ മേക്കോവറുമായി മമ്മൂട്ടി

single-img
28 December 2018

ഓഗസ്റ്റ് സിനിമാസിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പതിനെട്ടാം പടി’യുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ദി ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്റ്റ് സിനിമയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് പതിനെട്ടാം പടി. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ കിടിലന്‍ മേക്കോവറുമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ലൊക്കേഷനില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ, യുവ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജ്, ടോവിനോയും എത്തുന്നുണ്ട്. 60ല്‍ അധികം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 2019 ഏപ്രില്‍ 4ന് വിഷു റിലീസ് ആയി ചിത്രം തീയ്യറ്ററുകളില്‍ എത്തും.