‘പിണറായി വിജയന്‍ സിന്ദാബാ; ലോക്‌നാഥ് ബെഹ്‌റ സിന്ദാബാ’: വി.ടി.ബല്‍റാം

single-img
27 December 2018

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി.ടി.ബല്‍റാം തന്റെ വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ 7 പോലീസുകാരെ സസ്‌പെന്‍ഷന്‍ ഒഴിവാക്കി സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നു. അതായത് സസ്‌പെന്‍ഷന്‍ കാലയളവിലെ പകുതി ശമ്ബളവും അവര്‍ക്ക് ലഭിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബാക്കിയുള്ള പ്രതികളേയും തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ടത്രേ. മാത്രവുമല്ല പ്രതികള്‍ക്ക് എറണാകുളം ജില്ലയില്‍ത്തന്നെ പുനര്‍ നിയമനവും നല്‍കുന്നു. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടുമില്ല.

പിണറായി വിജയന്‍ സിന്ദാബാ
ലോകനാഥ് ബെഹ്‌റ സിന്ദാബാ