സുകുമാരൻ നായർ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തില്ല; നോക്കിക്കണ്ടു

single-img
27 December 2018

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബിജെപിയും സംഘടിപ്പിച്ച അയ്യപ്പജ്യോതി പ്രതിഷേധത്തിനോട് സഹകരിച്ച് എൻഎസ്എസ്. എന്നാൽ, എൻ.എസ്.എസ് ജനൽ സെക്രട്ടറി സുകുമാരൻ നായർ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തില്ല.

ചങ്ങനാശ്ശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്തിന് മുന്നിൽ ശശികുമാരവർമയാണ് വിളക്ക് തെളിയിച്ചത്. പെരുന്നയിൽ അയ്യപ്പ ജ്യോതി തെളിഞ്ഞപ്പോൾ സുകുമാരൻ നായർ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം മന്നം സമാധിയിൽ എത്തി. അതേസമയം ആരും പുറത്തിറങ്ങിയില്ല.

അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയിൽ വിളക്കു തെളിച്ചു. എല്ലാ ദിവസവും ജി. സുകുമാരൻ നായർ തന്നെയാണ് വൈകിട്ട് വിളക്കു തെളിയിക്കുന്നത്. പിന്നീട് മന്നം സമാധിയിൽനിന്ന് ജി.സുകുമാരൻനായർ ജ്യോതി നോക്കിക്കണ്ടു.

എൻഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ അയ്യപ്പജ്യോതി തെളിയിക്കാൻ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു. ചങ്ങനാശ്ശേരിയിൽ എൻ.എസ്.എസ്സിന്റെ പിന്തുണ വ്യക്തമാക്കുന്നതായിരുന്നു ജനപങ്കാളിത്തം. വിശ്വാസമാണ് വലുത്, വിശ്വാസികൾക്ക് ഈ അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാമെന്ന് സുകുമാരൻ നായർ നേരത്തെ പറഞ്ഞിരുന്നു.