ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത്

single-img
26 December 2018

ഒരൊറ്റ ഗാനരംഗം കൊണ്ട് ആഗോളതലത്തില്‍ പ്രശസ്തയായ താരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്. പ്രിയ തന്നെയാണ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

നേരത്തെ, ശ്രീദേവി ബംഗ്ലാവ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ പ്രിയ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം ലണ്ടനിലാണ് ചിത്രീകരിക്കുന്നത്. 70 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് മാമ്പുള്ളിയാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം ചെയ്യുന്നത്. സിനിമയിലെ നായകന്‍ ആരെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

View this post on Instagram

🥀

A post shared by Priya Prakash Varrier💫 (@priya.p.varrier) on

View this post on Instagram

🥀

A post shared by Priya Prakash Varrier💫 (@priya.p.varrier) on

View this post on Instagram

🥀

A post shared by Priya Prakash Varrier💫 (@priya.p.varrier) on