മലപ്പുറത്തെ കുഞ്ഞ് ഓസിലിന് വീണ്ടും സമ്മാനമയച്ച് സാക്ഷാല്‍ ഓസില്‍; അമ്പരപ്പ്: വീഡിയോ

single-img
26 December 2018

ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒട്ടേറെ ആളുകളുള്ള നാടാണ് വടക്കന്‍ കേരളം. അത് പലപ്പോഴും വാര്‍ത്തകളും ആകാറുണ്ട്. അക്കൂട്ടത്തില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ ആളായിരുന്നു മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉല്‍ ഹഖ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണലിന്റെയും അവരുടെ താരം മെസ്യൂത് ഓസിലിന്റെയും കടുത്ത ആരാധകനായ ഇന്‍സമാം തന്റെ മകന് പേരിട്ടത് മെഹദ് ഓസില്‍ എന്നായിരുന്നു.

ആരാധനയുടെ ഈ വേറിട്ട സമര്‍പ്പണത്തെ അന്ന് ആര്‍സനല്‍ ഫെയ്‌സ്ബുക്കിലും പങ്കുവച്ചിരുന്നു. എന്നാല്‍ ആ സ്‌നേഹം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല എന്നതാണ് പുതിയ വാര്‍ത്ത. ഇന്‍സമാമിന്റെ മകന്‍ മെഹദിനായി ഒരു കുഞ്ഞ് ജഴ്‌സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനെ നെഞ്ചോട് ചേര്‍ത്തത്.

ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്‌സി അയച്ചു നല്‍കിയത്. ഇക്കാര്യം വെളിപ്പെടുത്തി ഒരു വീഡിയോയും ആഴ്‌സണല്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു. ഓസിലിനെ നേരില്‍ കാണാന്‍ സാധിക്കട്ടെയെന്ന ആഗ്രഹവും ഇന്‍സമാം പങ്കുവെച്ചു.

Mesut sends Mehd Ozil a gift

〽️ Mesut Ozil sends Mehd Ozil a gift ❤️ 📹 Watch the full story ⬇️

Posted by Arsenal on Monday, December 24, 2018