മൃഗശാലയിലെ ബാറ്ററി കാറിടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം

single-img
26 December 2018

ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

ക്രിസ്മസ് അവധി ദിവസമായതിനാല്‍ മൃഗശാലയില്‍ നല്ല ജനത്തിരക്കായിരുന്നു. കളിക്കുന്നതിനിടെ അതുവഴിയെത്തിയ ബാറ്ററി കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹരിയെ ബഹാദുര്‍പുര പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സംഭവസമയം ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനത്തിന് വേഗത കുറവായിരുന്നിട്ടും ഡ്രൈവര്‍ ബ്രേക്ക് ചവിട്ടാതിരുന്നത് സംശയകരമാണെന്നും ഇവര്‍ പറഞ്ഞു.