വിഘ്‌നേഷിനൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് നയന്‍താര; വൈറലായി ചിത്രങ്ങള്‍

single-img
26 December 2018

വിഘ്‌നേഷുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. പ്രണയത്തിലാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

നയന്‍ താരയുമായി തനിക്കുള്ള ബന്ധം തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താല്‍പര്യം ഇല്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ വിഘ്‌നേഷ് ഈ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നയന്‍സുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമിലുള്‍പ്പടെ പങ്കുവയ്ക്കാറുമുണ്ട്.

ഇരുവരും ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും ഇരുംകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. സൂര്യയും അമലാ പോളും പ്രധാനവേഷത്തിലെത്തിയ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍താരവിജയ് സേതുപതി ജോഡികള്‍ തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘നാനും റൌഡി താന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്‌നേശ് ശിവന്‍. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.