ബഹിരാകാശത്ത് ആറുമാസം താമസിച്ച് തിരിച്ചെത്തിയ നാസയാത്രികന്‍ നടക്കാന്‍ പാടുപെടുന്ന വീഡിയോ വൈറലാകുന്നു

single-img
26 December 2018

ബഹിരാകാശത്ത് ആറുമാസം താമസിച്ച് തിരിച്ചെത്തിയ നാസ ബഹിരാകാശയാത്രികന്‍ നടക്കാന്‍ പാടുപെടുന്ന വീഡിയോ വൈറലാകുന്നു. ബഹിരാകാശ യാത്രികന്‍ എ.ജെ.ഫ്യൂസ്റ്റല്‍ 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷമാണ് ഭൂമിയില്‍ തിരിച്ചെത്തിയത്.

അപ്പോഴേക്കും അദ്ദേഹം നടക്കുന്നത് എങ്ങനെയാണെന്ന് മറന്നിരുന്നു. ഭൂഗുരുത്വത്തില്‍ അദ്ദേഹത്തിന് നടക്കാന്‍ പ്രയാസമായിരുന്നു. ഒരടി പോലും മുന്നോട്ടു വയ്ക്കാന്‍ അദ്ദേഹം പ്രയാസപ്പെട്ടു. ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോഴാണ് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.