ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടുന്നതിനെ എതിർത്തു: ബികോം വിദ്യാർഥിയായ മകൾ അമ്മയെ കുത്തിക്കൊന്നു

single-img
26 December 2018

ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി(50)യാണ് മകള്‍ ദേവിപ്രിയ(19)യുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ദേവിപ്രിയ കുംഭകോണം സ്വദേശി വിവേകുമായി അടുപ്പത്തിലായിരുന്നു. 

കാമുകന്റെ നിര്‍ദേശമനുസരിച്ച് ദേവിപ്രിയ കാമുകൻ പറഞ്ഞയച്ച സുഹൃത്തുക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചെങ്കിലും അമ്മ തടസംനിന്നു. ബാഗുമായി വീട് വിട്ടിറങ്ങാന്‍നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചു. ഇതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ ഭാനുപ്രിയ തല്‍ക്ഷണം മരിച്ചു.

വിവേകിന്റെ സുഹൃത്തുക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. ഭാനുപ്രിയ കൊല്ലപ്പെട്ടതോടെ ഇരുവരും ഓടിരക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സംഭവത്തില്‍ ദേവിപ്രിയയെയും പോലീസ് അറസറ്റ് ചെയ്തിട്ടുണ്ട്.