മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു; വികലാംഗനെ ബിജെപി നേതാവ് ആക്രമിക്കുന്ന വീഡിയോ പുറത്ത്

single-img
26 December 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും മുദ്രാവാക്യം വിളിച്ചതിന് വികലാംഗനെ ബിജെപി നേതാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലഖ്‌നൗ കളക്‌ട്രേറ്റിലായിരുന്നു സംഭവം. ബിജെപി നേതാവ് മുഹമ്മദ് റിയാന്‍ 22കാരനായ മനോജ് ഗുജ്ജറിനെ വടി കൊണ്ട് വായില്‍ കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ആക്രമണത്തിനിടെ മനോജ് താന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷിനു മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പിന്നീട് പോലീസെത്തി മനോജിനെ അറസ്റ്റ് ചെയ്തു. ബി.ജെപി സംഭാല്‍ ജില്ലാ പ്രസിഡന്റ് രാജേഷ് സിംഗാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

കാലിന് സ്വാധീനക്കുറവുള്ള മനോജിന്റെ വായില്‍ മിയാന്‍ വടി കൊണ്ടു കുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇതോടെ മാപ്പ് പറഞ്ഞ് മിയാന്‍ രംഗത്തെത്തി. മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ അസഭ്യം പറഞ്ഞതിനാലാണ് അങ്ങനെ പെരുമാറിയതെന്നും മനോജിനോട് ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.