അയ്യപ്പജ്യോതിയെ എതിര്‍ക്കില്ലെന്ന് കാനം രാജേന്ദ്രന്‍

single-img
26 December 2018

ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. മറ്റാരും പ്രതിഷേധം സംഘടിപ്പിക്കരുതെന്ന നിലപാട് തങ്ങള്‍ക്കില്ല. പുതിയ സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെയാണ് വനിതാമതില്‍ എന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന പദ്മകുമാറിന്റെ പ്രസ്താവനയില്‍ തെറ്റില്ല. ശബരിമല വിധി നടപ്പാക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നതാണെന്നും കാനം പറഞ്ഞു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീയേയും ശബരിമലയില്‍ പ്രവേശിപ്പിക്കുക സര്‍ക്കാരിന്റെ അജണ്ടയല്ലെന്ന് മുഖ്യമന്ത്രിയും എല്‍ഡിഎഫും പറഞ്ഞിട്ടുണ്ട്.

കോടതി വിധി നടപ്പാക്കുനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ അത് നൂറുശതമാനം വിജയത്തില്‍ എത്തണം എന്നില്ല- കാനം തിരുവനന്തപുരത്ത് പറഞ്ഞു