ഐ.എസ് ബന്ധം: 16 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്; അഞ്ച് പേര്‍ അറസ്റ്റില്‍

single-img
26 December 2018

ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎസ് ഭീകരര്‍ പിടിയിലായി. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. എന്‍ഐഎ, യുപി പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡല്‍ഹിയിലും യുപിയിലുമായി 16 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്നു എന്‍ഐഎ അറിയിച്ചു.

ഈ ഗ്രൂപ്പിന് ഐ.എസ്.എസുമായി ബന്ധമുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി 16 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ് അനുകൂലികളുടെ സംഘം പ്രവര്‍ത്തിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി വ്യാപക പരിശോധന നടത്തിയത്.

അടുത്തമാസം നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇവര്‍ ഡല്‍ഹിയിലെയും യു.പിയിലെ പ്രധാന സ്മാരകങ്ങള്‍ക്കുനേരെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറാഖിലെയും സിറിയയിലേയും തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നും ഈ മാസം ഏഴുപേരെ എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു.