ദീപികയെ പൊക്കിയെടുത്ത് നൃത്തം ചെയ്ത് രണ്‍വീര്‍; വൈറലായി വീഡിയോ

single-img
26 December 2018

വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ആഘോഷങ്ങള്‍ ഒട്ടും കുറക്കാതെ അടിച്ചുപൊളിക്കുകയാണ് ബോളിവുഡിലെ താരജോഡികളായ ദീപിക പദുക്കോണും രണ്‍വീണ്‍ സിംഗും. അവതാരകനും നടനുമായ കപില്‍ ശര്‍മയുടെ വിവാഹസത്കാരത്തിന് എത്തിയ നവദമ്പതികളുടെ പ്രണയാര്‍ദ്ര നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

വിവാഹം കഴിഞ്ഞാല്‍ പ്രണയം നഷ്ടമാകും എന്നു പറയുന്നവര്‍ ദീപിക പദുക്കോണിനേയും രണ്‍വീറിനെയും കണ്ടുപഠിക്കണമെന്നാണ് ബോളിവുഡിലെ സംസാരം. തന്റെ ഭാര്യയും കാമുകിയുമായ ദീപികയെ സിനിമാസ്‌റ്റൈലില്‍ പൊക്കിയെടുക്കുകയും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ദീപികയ്ക്ക് വേണ്ടി രണ്‍വീര്‍ ആലപിക്കുന്ന ഗാനവും വൈറലാണ്. രണ്‍വീറിന്റെ ഗാനത്തിനൊപ്പം ദീപിക ചുവടുവെച്ചതോടെ ഇരുവരുടെയും ആരാധകര്‍ക്ക് ഇരട്ടി മധുരമായി. ഡിസംബര്‍ 12 ന് ജലന്ധറില്‍ വച്ചാണ് കപില്‍ ശര്‍മ തന്റെ പ്രണയിനി ജിന്നിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഡിസംബര്‍ 14 ന് അമൃത്സറില്‍വച്ച് വിവാഹസല്‍ക്കാരം ഉണ്ടായിരുന്നു. കപില്‍ ശര്‍മ ഷോ എന്ന് പരിപാടിയിലൂടെ പ്രേഷക ശ്രദ്ധ നേടിയ കോമേഡിയനാണ് കപില്‍ ശര്‍മ.