‘അവരെ കൊന്നുകളഞ്ഞേക്ക്’; വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണവും വീഡിയോയും

single-img
25 December 2018

പാർട്ടി പ്രവർത്തകനെ കൊന്നയാളെ നിർദാക്ഷിണ്യം കൊല്ലാൻ നിർദേശം നൽകുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ശബ്ദരേഖ പുറത്ത്. തിങ്കളാഴ്ച്ചയാണ് എച്ച് പ്രകാശ് എന്ന ജെ.ഡി.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. 

അയാള്‍ (പ്രകാശ്) നല്ല മനുഷ്യനായിരുന്നു. ആരാണ് അദ്ദേഹത്തെ കൊന്നതെന്ന് അറിയില്ല. ആരായാലും അവരെ ദയ കാണിക്കാതെ കൊന്ന് കളഞ്ഞേക്ക്. ഒരു പ്രശ്നവും ഉണ്ടാവില്ല, മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ട വ‌ിഡിയോ സന്ദേശത്തില്‍ കുമാരസ്വാമി പറയുന്നു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നുമാണ് കുമാരസ്വാമിയുടെ വിശദീകരണം. വിവരം അറിയിച്ച പാര്‍ട്ടിപ്രവര്‍ത്തകരോടാണ് കുമാരസ്വാമി ഫോണിലൂടെ സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം, കുമാരസ്വാമിയുടെ നടപടിക്കെതിരേ ബിജെപി രംഗത്തെത്തി. പ്രകോപനപരവും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതുമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തി എന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു.