ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇ.പി. ജയരാജന്‍; മന്ത്രിയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ശോഭ സുരേന്ദ്രന്‍

single-img
24 December 2018

തിരുവനന്തപുരം: ശബരിമലയില്‍ അക്രമസംഭവങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന ചിലര്‍ ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മന്ത്രി ഇപി ജയരാജന്റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ജയരാജന്‍ വിപ്ലവം ആദ്യം പറശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെ. നിരീശ്വരവാദികളായ സ്ത്രീകളെ ഇറക്കി ആചാര ലഘനം നടത്താന്‍ സര്‍ക്കാര്‍ നോക്കേണ്ട.

ആചാരം ലംഘിക്കാന്‍ വന്നാല്‍ ഇനിയും പെണ്ണുങ്ങള്‍ക്ക് ഓടേണ്ടി വരും. ഭക്തരെ വെടിവച്ചിട്ടേ യുവതികളെ നടയില്‍ കൊണ്ടു പോവാന്‍ കഴിയുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.