വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്തിക്കില്ല; ആര്‍എസ്എസ് നേതാവിന്റെ ഭീഷണി: വീഡിയോ പുറത്ത്

single-img
24 December 2018

‘ജനുവരി ഒന്നിലെ വനിതാ മതിലില്‍ കോതപറമ്പ്, ആല, ആമണ്ടൂര്‍ പ്രദേശത്തെ കുടുംബത്തില്‍ പിറന്ന ഒരാള്‍ പോലും പങ്കെടുക്കില്ല. ഫെമിനിസ്റ്റുകള്‍ ചിലപ്പോള്‍ പങ്കെടുക്കുമായിരിക്കും. പക്ഷെ, അതുകഴിഞ്ഞ് ഈ പ്രദേശത്തേക്ക് വരണ്ട. അങ്ങനെയുള്ളവര്‍ പിണറായി വിജയന്റെ നാട്ടില്‍ പോയി കഴിഞ്ഞാല്‍ മതി. തനിക്കെതിരെ കേസെടുത്താലും പ്രശ്‌നമില്ല. സ്വാമി അയ്യപ്പന് വേണ്ടി താന്‍ പലതും ചെയ്യുന്നുണ്ട്. അതുപോലെ ഒരു നീക്കമായി ഇതിനെ കണക്കാക്കിയാല്‍ മതി.’

കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ അജേഷ് കക്കറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്ന ഭീഷണി വാക്കുകളാണിത്. വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്.

തന്റെ കൂടെ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ധാരാളം പേരുണ്ടെന്നും ആര്‍എസ്എസ് നേതാവ് വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ ഒരു ഈഴവനാണെന്നും അതിലുപരി ഒരു ഹിന്ദുവാണെന്നും അജേഷ് പറയുന്നുണ്ട്. തന്റെ പ്രദേശമായ കോതപറമ്പ്, ആല, ആമണ്ടൂര്‍ എസ്എന്‍ഡിപി ശാഖയിലുള്ള സ്ത്രീകളെയാണ് അജേഷ് വെല്ലുവിളിക്കുന്നത്.

https://www.facebook.com/ajesh.ramnagar/videos/2006708466087503/


https://www.facebook.com/ajesh.ramnagar/videos/2006708466087503/