‘ക്ഷേത്രം നിര്‍മിക്കുന്നവര്‍ക്ക് വോട്ട്’: പൊതുവേദിയില്‍ രാജ്‌നാഥ് സിങിനെതിരെ മുദ്രാവാക്യം

single-img
24 December 2018

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപരിപാടിക്കിടെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ പ്രതിഷേധം. സ്വന്തം മണ്ഡലമായ ലക്‌നോവിലെ ‘യുവ കുംഭ്’ പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ന്നത്.

ആരാണോ ക്ഷേത്രം നിര്‍മിക്കുന്നത്, അവര്‍ക്ക് വോട്ട് എന്ന മുദ്രാവാക്യങ്ങളുമായി ഒരു സംഘം രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി. സംഘാടകര്‍ ഇടപെട്ട് സദസിലുള്ളവരെ സമാധാനിപ്പിച്ച് ഇരുത്തിപ്പിച്ചു. പിന്നീട് പ്രസംഗം തുടര്‍ന്നെങ്കിലും ദീര്‍ഘിപ്പിക്കാതെ പരിപാടി അവസാനിപ്പിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു.