‘ചെന്നൈയിലേക്കു പോകുന്ന ഹൈവേയില്‍ സ്പീഡ് 90 കി.മീ കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക’: ട്രോളിക്കൊന്ന് സന്തോഷ് പണ്ഡിറ്റ്

single-img
24 December 2018

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനിതി പ്രവര്‍ത്തകരുടെ ഓട്ടത്തെ പരിഹസിച്ച് സിനിമാ താരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. മക്കളേ, ഓട്ടമത്സരത്തിനിടയില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് ആരെങ്കിലും തകര്‍ത്തോ എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്:

മക്കളേ, ഓട്ടമത്സരത്തിനിടയില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് ആരെങ്കിലും തകര്‍ത്തോ ?

ചെന്നൈയിലേക്കു പൊകുന്ന ഹൈവേയില്‍ സ്പീഡ് 90 കി.മി കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക…

( വാല്‍ക്കഷ്ണം…കണ്ടം വഴി ഓടി എന്നു കേട്ടിട്ടേ ഉള്ളൂ..അത് ശരിക്കും കണ്ടത് ഇന്നാണ്.)

എല്ലാ ഭക്തന്മാര്‍ക്കും വിശ്വാസികള്‍ക്കും അഭിവാദ്യങ്ങളുണ്ടേ..

കഴിഞ്ഞ ദിവസം അയ്യപ്പ ദര്‍ശനത്തിനെത്തിയ മനിതി സംഘടനയ്ക്ക് ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നിരുന്നു. പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും വന്‍ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കര്‍ശന സുരക്ഷയില്‍ പമ്പ വരെ എത്തിയ മനിതി പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ തടഞ്ഞതിന തുടര്‍ന്ന് ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറിയിരുന്നു. ഈ സംഭവത്തെയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ ട്രോളിയത്.