ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യപിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 21 സ്ത്രീകളെ അറസ്റ്റ് ചെയ്തു

single-img
23 December 2018

ഗുജറാത്തിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യപിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് 21 സ്ത്രീകളെ അറസ്റ്റ് ചെയ്തു. മദ്യം നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും ഉപയോഗിക്കുന്നതും ഗുജറാത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

രഹസ്യവിവരത്തെ തുടര്‍ന്ന് പിപ്‌ലോഡ് മേഖലയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഹോട്ടലില്‍ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ രക്ത പരിശോധനക്ക് വിധേയരാക്കി. കോടതിയില്‍ ഹാജരാക്കിയ വനിതകളെ ജാമ്യത്തില്‍ വിട്ടു.