അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

single-img
23 December 2018

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്ന് ഞായറാഴ്ച രാവിലെ 8.30നായിരുന്നു വിക്ഷേപണം. അഗ്‌നി4ന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് അഗ്‌നി4.

തദ്ദേശനിര്‍മിതമായ അഗ്‌നി നാലിന്റെ ദൂരപരിധി നാലായിരം കിലോമീറ്ററാണ്. കരയില്‍നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. 20മീറ്റര്‍ ദൈര്‍ഘ്യമുള്ള മിസൈലിന് 17ടണ്‍ ഭാരമുണ്ട്. ഈ മാസം 11ന് ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഏഴാമത്തെ തവണയാണ് ഇന്ത്യ അഗ്‌നി5 പരീക്ഷിച്ചത്. 5,000 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആണവായുധ ആക്രണമത്തിനു കഴിവുള്ളതാണ് അഗ്‌നി5.