രാഷ്ട്രീയം പറയാനായി രജനീകാന്ത് സ്വന്തമായി ടി വി ചാനല്‍ തുടങ്ങുന്നു

single-img
22 December 2018

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സ്വന്തം ചാനലുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ രജനി മക്കള്‍ മണ്‍റത്തിന്റെ കണ്‍വീനര്‍ വി.എം സുധാകര്‍ ചാനല്‍ തുടങ്ങുന്നതിനായി അപേക്ഷ നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നിങ്ങനെ മൂന്ന് പേരുകളാണ് ചാനലിനായി പരിഗണിക്കുന്നത്.
തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു കൊടുക്കുകയാണെന്ന് രജനീകാന്തിന് പരാതിയുണ്ടെന്നും അതിനാലാണ് ടിവി ചാനല്‍ ആരംഭിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.