നടി മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി ജി.സുധാകരന്
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലിന് പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രി ജി.സുധാകരന് രംഗത്ത്. വനിതാ മതിലിനു രാഷ്ട്രീയമില്ല. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയര്‍ മാറ്റണം.
അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ലെന്നും മന്ത്രി പറഞ്ഞു. സാമൂഹിക വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്കിയ മന്നത്തു പത്മനാഭന് സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരന് ആലപ്പഴയില്‍ പറഞ്ഞു. അതിനിടെ, മഞ്ജു വാരിയരെ പ്രതീക്ഷിച്ചല്ല വനിതാ മതില് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നും മന്ത്രി മണി പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീടു അതു പിന്‍വലിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മഞ്ജു വ്യക്തമാക്കിയിരുന്നു.