തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ആണെന്ന് തെളിവ് കിട്ടുന്നത് വരെ താന്‍ പറയില്ലെന്ന് ശ്രീകുമാര്‍ മേനോന്
ഒടിയന്റെപ്രചാരണം പ്രേക്ഷകരില്‍ അമിത പ്രതീക്ഷ വളര്‍ത്തി എന്ന് കരുതുന്നില്ലെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. 100 ശതമാനം പേരെയും തൃപ്തിപ്പെടുത്താന്‍ ഒരു സിനിമക്കുമാകില്ലെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. സിനിമ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള വിപണന തന്ത്രം താന്‍ പ്രയോഗിച്ചിട്ടുണ്ട്.
തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ആണെന്ന് തെളിവ് കിട്ടുന്നത് വരെ താന്‍ പറയില്ല. മഞ്ജുവിനെ സഹായിച്ചതിന്റെ പേരിലാണ് ആക്രമണം നടക്കുന്നത്. അതിനായി ആസൂത്രിതമായ ഗൂഢാലോചന നടന്നു. 15 സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് ഒരാളെ തകര്‍ക്കുന്നത് ഭയാനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായ ആക്രമണത്തില്‍ മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കണം. എന്ത് കൊണ്ട് മഞ്ജു വാര്യര്‍ പ്രതികരിക്കുന്നില്ല എന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമൂഴം സംബന്ധിച്ച് തെറ്റിദ്ധാരണ മാത്രമേയുള്ളൂ. വിവാദമില്ല. എം.ടിയുടെ ആശങ്ക പരിഹരിക്കും. അദ്ദേഹത്തിന് ദുര്‍വാശി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ശ്രീകുമാര്‍ മേനോന് കൂട്ടിച്ചേര്‍ത്തു.